Flash News

രക്ഷാ കര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് 4.6.16 (ശനിയാഴ്ച )2 മണിക്ക് ...

Thursday 11 December 2014

സര്‍ട്ടിഫിക്കറ്റ് വിതരണം
സ്കൂള്‍ കലോത്സവത്തില്‍ വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Tuesday 25 November 2014


 
മുട്ടക്കോഴി വിതരണം
പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു.സ്കൂളിലെ 50 കുട്ടികള്‍ക്കാണ് കോഴികളെ ലഭിച്ചത്.ഓരോ കുട്ടിക്കും 5 വീതം കോഴികളും 3കിലോ തീറ്റ,പ്രതിരോധ മരുന്ന് എന്നിവയുമാണ് ലഭിച്ചത്.വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി താഹിറ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് ശ്രീ. മഞ്ചുനാഥ ആള്‍വ അധ്യക്ഷനായിരുന്നു.വാര്‍ഡ് മെമ്പര്‍ നസീമ.പി.കെ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ നസീമ,PTA പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.വെറ്റിനറി ഡോക്ടര്‍ ശ്രീ.മുരളീധരന്‍ പദ്ധതിയുടെ വിശദീകരണം നടത്തി.
മുട്ടക്കോഴി വിതരണം-ഉദ്ഘാടനം

പദ്ധതി വിശദീകരണം-ഡോ.മുരളീധരന്‍
...കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍...

Saturday 22 November 2014


ഉപജില്ലാ കലോത്സവത്തില്‍ കൊടിയമ്മ സ്കൂളിന്റെ പ്രകടനം
നമ്പര്‍
പേര്
ഇനം
സ്ഥാനം
ഗ്രേഡ്
1
കദീജത്ത് റംസീന
കൈയ്യെഴുത്ത് LP
.......
C
2


ആമിനത്ത് ഇര്‍ഫാന
ഖുര്‍-ആന്‍ പാരായണം LP
.....
B
അറബി ഗാനം LP
2
A
മാപ്പിളപ്പാട്ട് LP
.....
B
3

സുഹ എ.എം
കഥ പറയല്‍ അറബിക് LP
3
A
അഭിയനഗാനം LP
......
B
4


ആയിഷത്ത് മെഹ്സൂഫ
പദകേളി UP
3
A
പ്രസംഗം അറബിക് UP
3
A
കഥപറയല്‍ അറബിക് UP
1
A
5



അബൂബക്കര്‍ അസ്ഫ
ഖുര്‍-ആന്‍ പാരായണം UP
3
A
പദ്യം ചൊല്ലല്‍ അറബിക് UP
....
B
അറബി ഗാനം UP
4
A
6
ആയിഷ.എം.കെ
അറബി ക്വിസ്
........
B
ഇവര്‍ കൊടിയമ്മയുടെ അഭിമാനം...

TODAY'S SPECIAL-EGG CURRY
      
A helping hand for children


we have enough curry...

how is our food ?

How nice and delicious...

Friday 21 November 2014

ഒന്നാം സ്ഥാനം
      ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കുമ്പള ഉപജില്ലാ കലോത്സവത്തില്‍ യു.പി.വിഭാഗം അറബിക് കഥ പറയല്‍ മത്സരത്തില്‍ ഏഴാം തരം എ ക്ലാസ്സിലെ ആയിഷത്ത് മെഹ്സൂഫ ഒന്നാം സ്ഥാനവും ഏ ഗ്രേഡും കരസ്ഥമാക്കി ജില്ലാ കലോത്സവത്തിലേക്ക് അര്‍ഹത നേടി.
                 അഭിനന്ദനങ്ങള്‍...
രക്ഷാകര്‍ത്തൃ സമ്മേളനവും ബ്ലോഗ് ഉദ്ഘാടനവും
           സ്കൂളിലെ രക്ഷാകര്‍ത്തൃ സമ്മേളനവും ബ്ലോഗിന്റെ ഔദ്യോഗിക ഉദ്ഘാടനവും 20.11.2014 ന് നടന്നു.SMC വൈസ് ചെയര്‍മാന്‍ ശ്രീ.ഇബ്രാഹിം ഇച്ചിലംപാടി ബ്ലോഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് മുരളീധരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.സീനിയര്‍ അസിസ്റ്റന്റ്
ബോബന്‍ കുര്യന്‍ അദ്ധ്യക്ഷനായിരുന്നു.വി,മധുസൂദനന്‍ ബ്ലോഗിനെക്കുറിച്ച് വിശദീകരണം നടത്തി.സ്റ്റാഫ് സെക്രട്ടറി സതി.ടി നന്ദി പറഞ്ഞു.
                                   ബ്ലോഗ് ഉദ്ഘാടനത്തിനു ശേഷം നടന്ന രക്ഷാകര്‍ത്തൃ സമ്മേളനത്തില്‍ സതി.ടി,ആമിന കോഴിക്കോടന്‍,കൃഷ്ണദാസ് പലേരി എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.80 ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു.

Monday 17 November 2014

സാഹിത്യ സമാജം
സാക്ഷരം കുട്ടികള്‍ക്കായുള്ള സാഹിത്യസമാജം സ്കൂളില്‍ സംഘടിപ്പിച്ചു.സതി ടീച്ചര്‍,ആമിന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.മുഴുവന്‍ കുട്ടികളും പരിപാടിയില്‍ പങ്കാളികളായി.


ഒപ്പന
വട്ടപ്പാട്ട്

ക്യാമ്പ് അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍


Wednesday 5 November 2014


സര്‍ഗ്ഗം - 2014
കൊടിയമ്മ ഗവ.യു.പി.സ്കൂളിലെ 2014-15 വര്‍ഷത്തെ കലോത്സവം നവംബര്‍ 5 ന് നടന്നു.വാര്‍ഡ് മെമ്പര്‍ നസീമ പി.എം കലോത്സവം ഉദ്ഘാടനം ചെയ്തു.PTA പ്രസിഡണ്ട് അബൂബക്കര്‍ പള്ളത്തിമാര്‍,SMC വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ഇച്ചിലംപാടി,ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ പുരുഷോത്തമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.കുട്ടികളുടെ മത്സര പരിപാടികള്‍ കാണാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും സന്നിഹിതരായിരുന്നു.
ഉദ്ഘാടന ചടങ്ങില്‍ നിന്ന്...

കലോത്സവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി സന്ദര്‍ശിക്കൂ...

Tuesday 7 October 2014

'ഉണര്‍ത്ത് ' ക്യാമ്പ്
സാക്ഷരം പരിപാടിയുടെ ഭാഗമായുള്ള 'ഉണര്‍ത്ത് 'ഏകദിന സഹവാസ ക്യാമ്പ് നടന്നു.27.9.14ന് നടന്ന സഹവാസ ക്യാമ്പില്‍ കൃഷ്ണദാസ് പലേരി ക്യാമ്പ് ഡയറക്ടറായിരുന്നു.ഫസലു റഹ്മാന്‍,അനുപമ.പി.വി, സതി.ടി, വിജയകൃഷ്ണന്‍ എന്നിവര്‍ സഹായികളായി.വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നു നല്‍കിയ ക്യാമ്പില്‍ സാക്ഷരം പരിപാടിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുട്ടികളും പങ്കെടുത്തു.ക്യാമ്പിന്റെ ഒടുവില്‍ കുട്ടികളുടെ സര്‍ഗ്ഗസൃഷ്ടികള്‍ അടങ്ങിയ പതിപ്പ് ആമിന കോഴിക്കോടന്‍ പ്രകാശനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പി.എം.നസീമ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് PTA പ്രസിഡണ്ട് ആശംസകളര്‍പ്പിച്ചു. 
                     

പി.ടി.എ പ്രസിഡണ്ടിന്റെ ആശംസ



പതിപ്പിന്റെ പ്രകാശനം




                            .......കൂടുതല്‍ ചിത്രങ്ങള്‍ gallery യില്‍...

Monday 29 September 2014

മൈലാഞ്ചി  മൊഞ്ച്...
ബലിപെരുന്നാളിനോടനുബന്ധിച്ച്  അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.LP ക്ലാസ്സിലെ കുട്ടികള്‍ക്ക് മാപ്പിളപ്പാട്ട് മത്സരവും UPക്ലാസ്സിലെ കുട്ടികള്‍ക്കായി മൈലാഞ്ചിയിടല്‍ മത്സരവും ലേഖന മത്സരവും നടത്തി.ബലിപെരുന്നാളും ചരിത്രവും എന്നതായിരുന്നു ലേഖനമത്സരത്തിന്റെ വിഷയം.മാപ്പിളപ്പാട്ട് മത്സരത്തില്‍ നാലാം ക്ലാസ്സിലെ ആമിനത്ത് ഇര്‍ഫാന ഒന്നാം സ്ഥാനവും സൈനബ രണ്ടാം സ്ഥാനവും നേടി.മൈലാഞ്ചിയിടല്‍ മത്സരത്തില്‍ ഏഴാം തരം ഏ ക്ലാസ്സ് ഒന്നാം സ്ഥാനവും ഏഴാം തരം ബി ക്ലാസ്സ് രണ്ടാം സ്ഥാനവും നേടി.വിജയികള്‍ക്കുള്ള സമ്മാനം പിന്നീട് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.ക്ലബ്ബ് കണ്‍വീനര്‍ ആമിന കോഴിക്കോടന്‍,ബോബന്‍ കുര്യന്‍,ഫസലു റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്കി.
മൊഞ്ചുള്ള കൈകള്‍...

മാപ്പിളപ്പാട്ട് മത്സരത്തില്‍ നിന്ന്...

Thursday 25 September 2014

മംഗളം...ശുഭമംഗളം...
      ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദം കൊടിയമ്മ സ്കൂളിലെ കുട്ടികളും പങ്കുവെച്ചു. സ്കൂളില്‍  അസംബ്ലി ചേര്‍ന്ന് മംഗള്‍യാന്‍ ദൗത്യത്തെക്കു റിച്ചും അതിന്റെ വിജയത്തെക്കുറിച്ചുംവിശദീകരിച്ചു. കുട്ടികളുടെ  അറിവിലേക്കായി മംഗള്‍യാന്‍ കൊളാഷും തയ്യാറാക്കിയിരുന്നു.അതത് ക്ലാസ്സുകളില്‍ വെച്ച് കുട്ടികളുടെ സംശയങ്ങള്‍ക്ക് ക്ലാസ്സധ്യാപകര്‍ മറുപടി പറഞ്ഞു.
ഹൊ...വിശ്വാസം വരുന്നില്ലാ  ട്ടോ...


..............................................................
ക്വിസ് മത്സരം നടത്തി
സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സയന്‍സ് ക്വിസ് മത്സരം നടത്തി.LP,UP വിഭാഗങ്ങള്‍ക്ക് വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.UP വിഭാഗത്തില്‍ ഏഴാം തരം ഏ ക്ലാസ്സിലെ ആയിഷത്ത് മെഹ്സൂഫ ഒന്നാം സ്ഥാനവും അതേക്ലാസ്സിലെ മറിയമ്മത്ത് മുനീഷ,അഞ്ചാം തരം ഏ ക്ലാസ്സിലെ ഷൗക്കത്തലി അജ്മല്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.LPവിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ആമിനത്ത് ഇര്‍ഫാന ഒന്നാംസ്ഥാനവും അതേ ക്ലാസ്സിലെ സുഹ.എ.എം രണ്ടാം സ്ഥാനവും നേടി.


...................................................................................................................................

Tuesday 16 September 2014

സെപ്തംബര്‍ 16 ഓസോണ്‍ ദിനം
ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം നടന്നു.സ്കൂള്‍ അസംബ്ളിയില്‍ വെച്ച് ഓസോണ്‍ പാളിയുടെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് വിശദീകരിച്ചു.
 
ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം
കൊടിയമ്മ ഗവ.യു.പി.സ്കൂളിലെ 2014-15 വര്‍ഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ.കൃഷ്ണദാസ് പലേരി നിര്‍വഹിച്ചു.കണ്‍വീനര്‍ ലിജുമാഷ് സ്വാഗതം പറഞ്ഞു.സീനിയര്‍ അസിസ്റ്റന്റ് ബോബന്‍ മാഷ് അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി സതി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.

 

Thursday 4 September 2014

ഓണാഘോഷ പരിപാടികള്‍
  ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളും ഓണസദ്യയും സെപ്ത. 4 ന് സംഘടിപ്പിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മിഠായിപെറുക്കല്‍,രണ്ടാം ക്ലാസ്സിന് ബലൂണ്‍ പൊട്ടിക്കല്‍,മൂന്നാം ക്ലാസ്സിന് ബിസ്കറ്റ് ഈറ്റിംഗ്,നാലിന് സ്പൂണ്‍ റേസ്,അഞ്ച് ആണ്‍കുട്ടികള്‍- മെഴുകുതിരി കത്തിച്ച് നടത്തം, പെണ്‍കുട്ടികള്‍ സുന്ദരിക്ക് പൊട്ടുതൊടല്‍,ആറ് ആണ്‍ കുട്ടികള്‍ - സ്ലോ സൈക്കിള്‍ റേസ്,പെണ്‍കുട്ടികള്‍ കസേരകളി,ഏഴ് ആണ്‍ കുട്ടികള്‍-ചാക്കില്‍ കയറി ഓട്ടം,പെണ്‍കുട്ടികള്‍ കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ , യു.പി.ക്ലാസ്സിലെ കുട്ടികള്‍ക്ക് പൊതുവായി ചട്ടിപൊട്ടിക്കല്‍  എന്നീ മത്സരങ്ങള്‍ നടത്തി.ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു‌.പി.ടി.എ പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട് എന്നിവരും സന്നിഹിതരായിരുന്നു.വിജയികള്‍ക്കുള്ള സമ്മാനദാനം സീനിയര്‍ അസിസ്റ്റന്റ് ബോബന്‍ കുര്യന്‍ നിര്‍വഹിച്ചു.
മാറിക്കോ മാഷേ... 'ചട്ടി 'ഞാന്‍ പൊട്ടിക്കും...




ചാക്കിലായാലെന്ത്.മുമ്പന്‍ ഞാന്‍ തന്നെ...
കുപ്പിയില്‍ വെള്ളം നിറക്കല്‍ ...
ഒരു സഹായത്തിന് ടീച്ചര്‍മാരും...
 

Wednesday 27 August 2014

വിജയികള്‍ സത്യപ്രതിജ്ഞ ചെയ്തു
             സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് വിജയികള്‍ സത്യ പ്രതിജ്ഞ ചെയ്ത്  സ്ഥാനമേറ്റു.സ്കൂള്‍ അസംബ്ലിയില്‍ വെച്ച് തെരെഞ്ഞെടുപ്പ് ഓഫീസര്‍ ആമിന കോഴിക്കോടന്‍ പ്രതിജ്ഞചൊല്ലിക്കൊടുത്തു. ലീഡര്‍മാരായി തെരെഞ്ഞെടുക്കപ്പെട്ട തങ്ങള്‍ സ്കൂളിനെയും സഹപാഠികളെയും സ്നേഹിക്കുമെന്നും അധ്യാപകരെ ബഹുമാനിക്കുമെന്നും പ്രതിജ്ഞ ചെയ്തു.പഠന - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സ്കൂളിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്തു. ഏഴാം തരം ബി യിലെ കെ.ആയിഷയെ സ്കൂള്‍ ലീഡറായി തെരെഞ്ഞെടുത്തു.

                                    

                                             കൂടുതല്‍ ചിത്രങ്ങള്‍ക്ക്  ഗാലറി സന്ദര്‍ശിക്കൂ...

Tuesday 26 August 2014

പേടിക്കേണ്ട ഞാനില്ലെ കൂടെ...
ജനാധിപത്യ വ്യവസ്ഥയിലെ തെരെഞ്ഞെടുപ്പ് പ്രക്രിയ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂള്‍ പാര്‍ലമെന്റ് തെരെ‌ഞ്ഞെടുപ്പ് , പൊതു തെരെഞ്ഞെടുപ്പിന്റെ എല്ലാ ക്രമീകരണങ്ങളോടെ നടത്തുകയുണ്ടായി.പോളിങ് ഉദ്യോഗസ്ഥരും നിയമപാലകരും എല്ലാം കുട്ടികളായിരുന്നു.അധ്യാപകര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
                                                              കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി സന്ദര്‍ശിക്കൂ...

Monday 25 August 2014

                                 ലോക നാട്ടറിവു ദിനാചരണം
            സ്കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക നാട്ടറിവു ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളില്‍ കാ​ണുന്ന വിവിധയിനം സസ്യങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.60 ഇനം സസ്യങ്ങള്‍ ശേഖരിച്ച് പ്രദര്‍ശനം സംഘടിപ്പിച്ചു.പ്രദര്‍ശനം കാണാനെത്തിയ കുട്ടികള്‍ക്ക് അതിന്റെ ഔഷധമുല്യത്തെക്കുറിച്ചും ഉപയോഗിക്കേണ്ട രീതികളെക്കുറിച്ചും സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ബോബന്‍ കുര്യന്‍ വിശദീകരിച്ചു കൊടുത്തു.
ഔഷധസസ്യ പ്രദര്‍ശനം



                                                               കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാലറി സന്ദര്‍ശിക്കൂ...

Friday 15 August 2014

സ്വാതന്ത്ര്യ ദിനാഘോഷം











Thursday 14 August 2014

       സ്വാതന്ത്ര്യ ദിനാഘോഷം
              ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സീനീയര്‍ അസിസ്റ്റന്റ് ബോബന്‍ കുര്യന്‍ പതാകയുയര്‍ത്തി.HM ഇന്‍ചാര്‍ജ്ജ് മുരളിമാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വാര്‍ഡ് മെമ്പര്‍ ,PTA പ്രസിഡണ്ട് , PTA വൈസ് പ്രസിഡണ്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആഘോഷങ്ങളുടെ ഭാഗമായി ക്വിസ് മത്സരം ,ദേശഭക്തിഗാന മത്സരം ,മാസ് ഡ്രില്‍ തുടങ്ങിയവ സംഘടിപ്പിച്ചു.വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഡ് മെമ്പര്‍ ,PTA പ്രസിഡണ്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.












             സാക്ഷരം പരിപാടിക്ക് പി.ടി.എ വൈസ് പ്രസിഡണ്ട് അബ്ബാസ് അലി ആശംസ നേരുന്നു.

Wednesday 13 August 2014

                      "സാക്ഷരം " ഉദ്ഘാടനം
                     സാക്ഷരം പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് നിര്‍വഹിച്ചപ്പോള്‍

                              AUGUST 6 ANTI WAR DAY