മംഗളം...ശുഭമംഗളം...
ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദം കൊടിയമ്മ സ്കൂളിലെ കുട്ടികളും പങ്കുവെച്ചു. സ്കൂളില്‍ അസംബ്ലി ചേര്‍ന്ന് മംഗള്‍യാന്‍ ദൗത്യത്തെക്കു റിച്ചും അതിന്റെ വിജയത്തെക്കുറിച്ചുംവിശദീകരിച്ചു. കുട്ടികളുടെ അറിവിലേക്കായി മംഗള്‍യാന്‍ കൊളാഷും തയ്യാറാക്കിയിരുന്നു.അതത് ക്ലാസ്സുകളില്‍ വെച്ച് കുട്ടികളുടെ സംശയങ്ങള്‍ക്ക് ക്ലാസ്സധ്യാപകര്‍ മറുപടി പറഞ്ഞു.
![]() | |||
| ഹൊ...വിശ്വാസം വരുന്നില്ലാ ട്ടോ... |
..............................................................
ക്വിസ് മത്സരം നടത്തി
സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സയന്‍സ് ക്വിസ് മത്സരം നടത്തി.LP,UP വിഭാഗങ്ങള്‍ക്ക് വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.UP വിഭാഗത്തില്‍ ഏഴാം തരം ഏ ക്ലാസ്സിലെ ആയിഷത്ത് മെഹ്സൂഫ ഒന്നാം സ്ഥാനവും അതേക്ലാസ്സിലെ മറിയമ്മത്ത് മുനീഷ,അഞ്ചാം തരം ഏ ക്ലാസ്സിലെ ഷൗക്കത്തലി അജ്മല്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.LPവിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ആമിനത്ത് ഇര്‍ഫാന ഒന്നാംസ്ഥാനവും അതേ ക്ലാസ്സിലെ സുഹ.എ.എം രണ്ടാം സ്ഥാനവും നേടി.
...................................................................................................................................



No comments:
Post a Comment