Flash News

രക്ഷാ കര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് 4.6.16 (ശനിയാഴ്ച )2 മണിക്ക് ...

ഞങ്ങളെപ്പറ്റി


ഞങ്ങളെപ്പറ്റി അല്പം...
1973 – ലാണ് കൊടിയമ്മയില്‍ ഒരു സര്‍ക്കാര്‍ എല്‍.പി.സ്കൂള്‍ സ്ഥാപിതമാവുന്നത്.അടുത്തുള്ള പള്ളിയുടെ ഉടമസ്ഥതയിലുള്ള മദ്രസ്സ കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്.അന്ന് കന്നട,മലയാളം ഡിവിഷനുകള്‍ ഉണ്ടായിരുന്നു.കെ.ജനാര്‍ദ്ദന ആചാരിയായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍.ആരിക്കാടി യു.പി. സ്കൂള്‍ ആയിരുന്നു തുടര്‍ പഠനത്തിനുള്ള ഏക ആശ്രയം.1990 – ല്‍ കെ . ചന്ദ്രശേഖരന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഇത്
യു.പി.സ്കൂളായി ഉയര്‍ത്തിയത്.മുസ്ലീംഭൂരിപക്ഷ പ്രദേശ- മായിരുന്നതിനാല്‍ മുഴുവന്‍ കുട്ടികളും മദ്രസ്സയില്‍ പോയിരുന്നു. എഴുത്തും വായനുയും മദ്രസ്സയില്‍ നിന്ന് കിട്ടുന്നതുകൊണ്ട് ഭൂരിഭാഗം കുട്ടികളും സ്കൂളില്‍ പോയിരുന്നില്ല.'അറബി മലയാളം ' പ്രചാരത്തിലുണ്ടായിരുന്ന കാലമായിരുന്നു അത്.പെണ്‍കുട്ടികള്‍ അന്ന് നാലാം ക്ലാസ്സ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പഠിക്കാന്‍ കുട്ടികള്‍ ഇല്ലാത്തതുകാരണം കന്നട മീഡിയം പിന്നീട് നിര്‍ത്തലാക്കി.ഇപ്പോള്‍ മലയാളം മീഡിയം മാത്രമുള്ള ഈ സ്കൂളില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളിലായി 255 ഓളം കുട്ടികള്‍ പഠിക്കുന്നു.മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ പ്രഥമാധ്യാപകന് പുറമെ 11 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ജോലി ചെയ്യുന്നു.




No comments:

Post a Comment