Flash News

രക്ഷാ കര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് 4.6.16 (ശനിയാഴ്ച )2 മണിക്ക് ...

Wednesday 10 June 2015

സൗജന്യ നോട്ടു ബുക്ക് വിതരണം
കൊടിയമ്മ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് .മുഹമ്മദ് കോയ മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നോട്ടു ബുക്ക് വിതരണം ചെയ്തു.കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.നസീമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.താഹിറ യൂസുഫ് ഉദ്ഘാടകയായി.വാര്‍ഡ് മെമ്പര്‍ ശ്രീമതി.നസീമ.പി.എം , PTA പ്രസിഡണ്ട്  ശ്രീ.അബൂബക്കര്‍ പള്ളത്തിമാര്‍ ,SMC ചെയര്‍മാന്‍ ശ്രീ.അബ്ദുള്‍ ഖാദര്‍,അശ്രഫ് കൊടിയമ്മ,സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ബോബന്‍ കുര്യന്‍,ആമിന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് മുരളീധരന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി വി.മധുസൂദനന്‍ നന്ദി പറഞ്ഞു.









Saturday 6 June 2015

പരിസരദിനാഘോഷം
ജൂണ്‍ 5 ന് പരിസര ദിനാചരണം നടത്തി.മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു.ആമിന ടീച്ചര്‍ സ്കൂള്‍ കോമ്പൗണ്ടില്‍ മരത്തൈ നട്ടു.പരിസര ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരണം നടത്തി.അതിനു ശേഷം കൃഷ്ണദാസ് പലേരിയുടെ കായലുകള്‍ കഥ പറയുമ്പോള്‍ ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരുന്നു.






Wednesday 3 June 2015

പ്രവേശനോത്സവം - 2015
2015-16 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോത്സവം പുതുതായി സ്കൂളിലേക്ക് വന്ന കുട്ടികള്‍ക്ക് അദ്ഭുതവും ആവേശവും നല്‍കുന്നതായിരുന്നു.വര്‍ണ്ണബലൂണുകളും വര്‍ണ്ണക്കടലാസുകളും കൊണ്ട് അലങ്കരിച്ച ഹാളിലേക്ക് കുരുന്നുകളെ ആനയിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി നസീമ.പി.എം.ഉദ്ഘാടനം നിര്‍വഹിച്ചു.PTA പ്രസിഡണ്ട് അദ്ധ്യക്ഷനായ ചടങ്ങില്‍ HM ഇന്‍ ചാര്‍ജ്ജ് ശ്രീ മുരളീധരന്‍ മാസ്റ്റര്‍  സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ബോബന്‍ കുര്യന്‍ , SMC ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു.സ്റ്റാഫ് സെക്രട്ടറി സതി ടീച്ചര്‍ നന്ദി പറഞ്ഞു.നിരവധി രക്ഷിതാക്കളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.മുഴുവന്‍ കുട്ടികള്‍ക്കും ലഡു വിതരണം നടത്തി.

നവാഗതര്‍ക്ക് സ്വാഗതം


Thursday 5 March 2015

ഗണിതോത്സവം - 2015
 യു.പി.വിഭാഗം കുട്ടികള്‍ക്കായുള്ള ഗണിതോത്സവം 4.3.2015 ന് നടത്തി.കൃഷ്ണദാസ് പലേരി നേതൃത്വം കൊടുത്തു.


മെട്രിക് മേള ...
എല്‍ പി വിഭാഗത്തിലെ 3,4 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി 3.3.2015ന് ഏകദിന  മെട്രിക് മേള നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീമതി.നസീമ .പി.എം മേള ഉദ്ഘാടനം  ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ബോബന്‍ കുര്യന്‍ അധ്യക്ഷനായിരുന്നു.കൃഷ്ണദാസ് പലേരി മേളയുടെ വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി സതി.ടി നന്ദി പറഞ്ഞു.കൃഷ്ണദാസ് പലേരി,ഫസലു റഹ്മാന്‍ എന്നിവര്‍ മേളയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.
ഉദ്ഘാടനം - വാര്‍ഡ് മെമ്പര്‍

വിശദീകരണം-കൃഷ്ണദാസ് പലേരി



Wednesday 18 February 2015

ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ മൂന്നാം സ്ഥാനം
പഞ്ചായത്തു തല ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ കൊടിയമ്മ സ്കൂളിലെ കുട്ടികള്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.12.2.2015 ന് ജി.എസ്.ബി.എസ് . കുമ്പളയില്‍ വെച്ചു നടന്ന കുമ്പള പഞ്ചായത്തു തല മത്സരത്തില്‍ ഏഴാം ക്ലാസ്സിലെ കുട്ടികളാണ് വിജയിച്ചത്.മണ്ണ് - പ്രത്യേകതയും പ്രാധാന്യവും എന്നതായിരുന്നു വിഷയം. ഷറഫുല്‍ അനാം,ആയിഷത്ത് മെഹസൂഫ,ആയിഷ.എം.കെ,ഫഹീമ എന്നീ കുട്ടികളാണ് ഏഴാം ക്ലാസ്സില്‍ മത്സരിച്ചത്.കൂടാതെ അഞ്ചാം ക്ലാസ്സിലെയും ആറാം ക്ലാസ്സിലെയും നാലു വീതം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.വിജയികള്‍ക്ക് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് സീനിയര്‍ അസിസ്റ്റന്റ് ബോബന്‍ കുര്യന്‍ ട്രോഫി വിതരണം ചെയ്തു.വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...

Tuesday 20 January 2015

കൊടിയമ്മയും ഓടി.ചരിത്രത്തിലേക്ക്...
       നാഷണല്‍ ഗെയിംസിന്റെ പ്രചരണാര്‍ത്ഥം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച run kerala run കൂട്ട ഓട്ടത്തില്‍ കൊടിയമ്മ സ്കൂളിലെ കുട്ടികളും അധ്യാപകരുംനാട്ടുകാരും പങ്കാളികളായി.സ്കൂളായിരുന്നു starting point.വാര്‍ഡ് മെമ്പര്‍ ശ്രീമതി നസീമ.പി.എം കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കെ.വി.മുരളീധരന്‍, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.പുരുഷോത്തമന്‍ എന്നിവര്‍ പരിപാടിയുടെ വിശദീകരണം നടത്തി.സ്കൂള്‍ ലീഡര്‍ ആയിഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും ,എവര്‍ഷൈന്‍ ക്ലബ്ബിലെ പ്രവര്‍ത്തകര്‍ ,SMC ചെയര്‍മാന്‍ ശ്രീ.അബ്ദുല്‍ ഖാദര്‍ എന്നിവരും ഓട്ടത്തില്‍ പങ്കാളികളായി.എവര്‍ഷൈന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് ദാഹ ജലം വിതരണം ചെയ്തു.
എല്ലാവരും റെഡിയല്ലേ...

പരിപാടിയുടെ വിശദീകരണം.

ഫ്ലാഗ് ഓഫ്.

ഫിനിഷിംഗ് പോയിന്റിലേക്ക്.