Flash News

രക്ഷാ കര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് 4.6.16 (ശനിയാഴ്ച )2 മണിക്ക് ...

Wednesday 10 June 2015

സൗജന്യ നോട്ടു ബുക്ക് വിതരണം
കൊടിയമ്മ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് .മുഹമ്മദ് കോയ മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നോട്ടു ബുക്ക് വിതരണം ചെയ്തു.കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.നസീമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.താഹിറ യൂസുഫ് ഉദ്ഘാടകയായി.വാര്‍ഡ് മെമ്പര്‍ ശ്രീമതി.നസീമ.പി.എം , PTA പ്രസിഡണ്ട്  ശ്രീ.അബൂബക്കര്‍ പള്ളത്തിമാര്‍ ,SMC ചെയര്‍മാന്‍ ശ്രീ.അബ്ദുള്‍ ഖാദര്‍,അശ്രഫ് കൊടിയമ്മ,സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ബോബന്‍ കുര്യന്‍,ആമിന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് മുരളീധരന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി വി.മധുസൂദനന്‍ നന്ദി പറഞ്ഞു.









Saturday 6 June 2015

പരിസരദിനാഘോഷം
ജൂണ്‍ 5 ന് പരിസര ദിനാചരണം നടത്തി.മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു.ആമിന ടീച്ചര്‍ സ്കൂള്‍ കോമ്പൗണ്ടില്‍ മരത്തൈ നട്ടു.പരിസര ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരണം നടത്തി.അതിനു ശേഷം കൃഷ്ണദാസ് പലേരിയുടെ കായലുകള്‍ കഥ പറയുമ്പോള്‍ ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരുന്നു.






Wednesday 3 June 2015

പ്രവേശനോത്സവം - 2015
2015-16 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോത്സവം പുതുതായി സ്കൂളിലേക്ക് വന്ന കുട്ടികള്‍ക്ക് അദ്ഭുതവും ആവേശവും നല്‍കുന്നതായിരുന്നു.വര്‍ണ്ണബലൂണുകളും വര്‍ണ്ണക്കടലാസുകളും കൊണ്ട് അലങ്കരിച്ച ഹാളിലേക്ക് കുരുന്നുകളെ ആനയിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി നസീമ.പി.എം.ഉദ്ഘാടനം നിര്‍വഹിച്ചു.PTA പ്രസിഡണ്ട് അദ്ധ്യക്ഷനായ ചടങ്ങില്‍ HM ഇന്‍ ചാര്‍ജ്ജ് ശ്രീ മുരളീധരന്‍ മാസ്റ്റര്‍  സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ബോബന്‍ കുര്യന്‍ , SMC ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ആശംസകളും നേര്‍ന്നു.സ്റ്റാഫ് സെക്രട്ടറി സതി ടീച്ചര്‍ നന്ദി പറഞ്ഞു.നിരവധി രക്ഷിതാക്കളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.മുഴുവന്‍ കുട്ടികള്‍ക്കും ലഡു വിതരണം നടത്തി.

നവാഗതര്‍ക്ക് സ്വാഗതം