Flash News

രക്ഷാ കര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് 4.6.16 (ശനിയാഴ്ച )2 മണിക്ക് ...

Monday 29 September 2014

മൈലാഞ്ചി  മൊഞ്ച്...
ബലിപെരുന്നാളിനോടനുബന്ധിച്ച്  അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.LP ക്ലാസ്സിലെ കുട്ടികള്‍ക്ക് മാപ്പിളപ്പാട്ട് മത്സരവും UPക്ലാസ്സിലെ കുട്ടികള്‍ക്കായി മൈലാഞ്ചിയിടല്‍ മത്സരവും ലേഖന മത്സരവും നടത്തി.ബലിപെരുന്നാളും ചരിത്രവും എന്നതായിരുന്നു ലേഖനമത്സരത്തിന്റെ വിഷയം.മാപ്പിളപ്പാട്ട് മത്സരത്തില്‍ നാലാം ക്ലാസ്സിലെ ആമിനത്ത് ഇര്‍ഫാന ഒന്നാം സ്ഥാനവും സൈനബ രണ്ടാം സ്ഥാനവും നേടി.മൈലാഞ്ചിയിടല്‍ മത്സരത്തില്‍ ഏഴാം തരം ഏ ക്ലാസ്സ് ഒന്നാം സ്ഥാനവും ഏഴാം തരം ബി ക്ലാസ്സ് രണ്ടാം സ്ഥാനവും നേടി.വിജയികള്‍ക്കുള്ള സമ്മാനം പിന്നീട് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.ക്ലബ്ബ് കണ്‍വീനര്‍ ആമിന കോഴിക്കോടന്‍,ബോബന്‍ കുര്യന്‍,ഫസലു റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്കി.
മൊഞ്ചുള്ള കൈകള്‍...

മാപ്പിളപ്പാട്ട് മത്സരത്തില്‍ നിന്ന്...

Thursday 25 September 2014

മംഗളം...ശുഭമംഗളം...
      ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദം കൊടിയമ്മ സ്കൂളിലെ കുട്ടികളും പങ്കുവെച്ചു. സ്കൂളില്‍  അസംബ്ലി ചേര്‍ന്ന് മംഗള്‍യാന്‍ ദൗത്യത്തെക്കു റിച്ചും അതിന്റെ വിജയത്തെക്കുറിച്ചുംവിശദീകരിച്ചു. കുട്ടികളുടെ  അറിവിലേക്കായി മംഗള്‍യാന്‍ കൊളാഷും തയ്യാറാക്കിയിരുന്നു.അതത് ക്ലാസ്സുകളില്‍ വെച്ച് കുട്ടികളുടെ സംശയങ്ങള്‍ക്ക് ക്ലാസ്സധ്യാപകര്‍ മറുപടി പറഞ്ഞു.
ഹൊ...വിശ്വാസം വരുന്നില്ലാ  ട്ടോ...


..............................................................
ക്വിസ് മത്സരം നടത്തി
സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സയന്‍സ് ക്വിസ് മത്സരം നടത്തി.LP,UP വിഭാഗങ്ങള്‍ക്ക് വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.UP വിഭാഗത്തില്‍ ഏഴാം തരം ഏ ക്ലാസ്സിലെ ആയിഷത്ത് മെഹ്സൂഫ ഒന്നാം സ്ഥാനവും അതേക്ലാസ്സിലെ മറിയമ്മത്ത് മുനീഷ,അഞ്ചാം തരം ഏ ക്ലാസ്സിലെ ഷൗക്കത്തലി അജ്മല്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.LPവിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ആമിനത്ത് ഇര്‍ഫാന ഒന്നാംസ്ഥാനവും അതേ ക്ലാസ്സിലെ സുഹ.എ.എം രണ്ടാം സ്ഥാനവും നേടി.


...................................................................................................................................

Tuesday 16 September 2014

സെപ്തംബര്‍ 16 ഓസോണ്‍ ദിനം
ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ രചനാ മത്സരം നടന്നു.സ്കൂള്‍ അസംബ്ളിയില്‍ വെച്ച് ഓസോണ്‍ പാളിയുടെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് വിശദീകരിച്ചു.
 
ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം
കൊടിയമ്മ ഗവ.യു.പി.സ്കൂളിലെ 2014-15 വര്‍ഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ.കൃഷ്ണദാസ് പലേരി നിര്‍വഹിച്ചു.കണ്‍വീനര്‍ ലിജുമാഷ് സ്വാഗതം പറഞ്ഞു.സീനിയര്‍ അസിസ്റ്റന്റ് ബോബന്‍ മാഷ് അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി സതി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.

 

Thursday 4 September 2014

ഓണാഘോഷ പരിപാടികള്‍
  ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളും ഓണസദ്യയും സെപ്ത. 4 ന് സംഘടിപ്പിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് മിഠായിപെറുക്കല്‍,രണ്ടാം ക്ലാസ്സിന് ബലൂണ്‍ പൊട്ടിക്കല്‍,മൂന്നാം ക്ലാസ്സിന് ബിസ്കറ്റ് ഈറ്റിംഗ്,നാലിന് സ്പൂണ്‍ റേസ്,അഞ്ച് ആണ്‍കുട്ടികള്‍- മെഴുകുതിരി കത്തിച്ച് നടത്തം, പെണ്‍കുട്ടികള്‍ സുന്ദരിക്ക് പൊട്ടുതൊടല്‍,ആറ് ആണ്‍ കുട്ടികള്‍ - സ്ലോ സൈക്കിള്‍ റേസ്,പെണ്‍കുട്ടികള്‍ കസേരകളി,ഏഴ് ആണ്‍ കുട്ടികള്‍-ചാക്കില്‍ കയറി ഓട്ടം,പെണ്‍കുട്ടികള്‍ കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ , യു.പി.ക്ലാസ്സിലെ കുട്ടികള്‍ക്ക് പൊതുവായി ചട്ടിപൊട്ടിക്കല്‍  എന്നീ മത്സരങ്ങള്‍ നടത്തി.ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു‌.പി.ടി.എ പ്രസിഡണ്ട്,വൈസ് പ്രസിഡണ്ട് എന്നിവരും സന്നിഹിതരായിരുന്നു.വിജയികള്‍ക്കുള്ള സമ്മാനദാനം സീനിയര്‍ അസിസ്റ്റന്റ് ബോബന്‍ കുര്യന്‍ നിര്‍വഹിച്ചു.
മാറിക്കോ മാഷേ... 'ചട്ടി 'ഞാന്‍ പൊട്ടിക്കും...




ചാക്കിലായാലെന്ത്.മുമ്പന്‍ ഞാന്‍ തന്നെ...
കുപ്പിയില്‍ വെള്ളം നിറക്കല്‍ ...
ഒരു സഹായത്തിന് ടീച്ചര്‍മാരും...