Flash News

രക്ഷാ കര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് 4.6.16 (ശനിയാഴ്ച )2 മണിക്ക് ...

Saturday 4 June 2016

രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സും 
ആരോഗ്യ ക്ലാസ്സും
           വിദ്യാലയ ശാക്തീകരണത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് 4.6.2016 (ശനിയാഴ്ച)  ഉച്ചയ്ക്ക് 2 മണിക്ക് നടത്തി.തുടര്‍ന്ന് മഴക്കാല രോഗങ്ങളെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും ആരിക്കാടി PHC യിലെ JHI ശ്രീമതി. സീമ ക്ലാസ്സെടുത്തു.മഴക്കാലത്തിന്റെ വരവോടുകൂടി പെരുകുന്ന കൊതുകിനെക്കുറിച്ചും അവയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിയന്ത്രണ രീതികളെക്കുറിച്ചും വിശദമായി  പ്രതിപാദിച്ചു.ചടങ്ങില്‍ സതി ടീച്ചര്‍ സ്വാഗതം പറഞ്ഞു , HM കല്യാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.വി.മധുസൂദനന്‍ അക്കാദമിക കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.
സ്വാഗതം - സതിടീച്ചര്‍

അധ്യക്ഷന്‍ - കല്യാണി ടീച്ചര്‍ HM
ആരോഗ്യ ക്ലാസ്സ് - സീമ (JHI ആരിക്കാടി)


കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കണേ...






പരിസര ദിനാചരണം





Thursday 2 June 2016

പ്രവേശനോത്സവം - 2016
                   2016-17 അധ്യയന വര്‍ഷത്തിന് ഗംഭീരമായ തുടക്കം.വര്‍ണ്ണക്കടലാസും വര്‍ണ്ണ ബലൂണുകളും കൊണ്ട് അലങ്കരിച്ച ക്ലാസ്സിലേക്ക് നവാഗതരെ ആനയിച്ചു.കൂട്ടുകാര്‍ അവരെ വര്‍ണ്ണത്തൊപ്പികള്‍ അണിയിച്ചൊരുക്കി.ക്ലബ്ബ് പ്രവര്‍ത്തകര്‍ മധുര പലഹാരം നല്‍കി സ്വീകരിച്ചു , ബാഗുകളും കുടയും നല്‍കി.സ്റ്റാഫിന്റെ വകയായി സ്ലേറ്റും പെന്‍സിലും നല്‍കി.ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ ബഹു.കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പുണ്ടരീകാക്ഷ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.PTA പ്രസിഡണ്ട് , SMC ചെയര്‍മാന്‍ എന്നിവരും  ഒട്ടേറെ രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു. 

സ്വാഗതം - കല്യാണി ടീച്ചര്‍ HM
                                     
ഉദ്ഘാടനം - ശ്രീ.പുണ്ടരീകാക്ഷ,പഞ്ചായത്ത് പ്രസിഡണ്ട്

ക്ലബ്ബിന്റെ സമ്മാനം - കുടയും ബാഗും

സ്റ്റാഫിന്റെ വക - സ്ലേറ്റും പെന്‍സിലും

സദസ്സ്


അല്പം പേടിയില്ലാതില്ല...

ഇനി അല്പം മധുരമാവാം

ശ്ശൊ... ലഡു തിന്നാനുള്ള മൂഡില്ലല്ലോ...

തൊപ്പി കൊള്ളാട്ടോ...

പ്രവേശനോത്സവ റാലി

ഇവര്‍ ഞങ്ങളുടെ അതിഥികള്‍